ഏഷ്യയിലെ ഏറ്റവും വലിയ എം .എം. എ മത്സരങ്ങൾക്ക് ബഹ്‌റൈനിൽ വേദിയൊരുങ്ങുന്നു


മനാമ:  ബ്രേവ് ഇന്റർനാഷണൽ കോംബാറ്റ് വാരം 2018 ന് ബഹ്‌റൈനിൽ വേദിയൊരു ങ്ങുന്നു. ഏഷ്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരമാണ് ബഹ്‌റൈനിൽ നടക്കാനിരിക്കുന്നത്. ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ കീഴിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 11 മുതൽ 18 വരെയാണ് മത്സരങ്ങൾ നടക്കുക. നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചേരുന്നതായിരിക്കും.

2018ൽ നടന്നതിൽ വച്ചേറ്റവും വലിയ മത്സരമായിരിക്കും ബ്രേവ് 18. നവംബർ 16ന് ഖലീഫ സ്പോർട്സ് സിറ്റിയിലാണ് ബ്രേവ് 18 നടക്കുന്നത്. മൂന്ന് ലോക ചാംപ്യൻഷിപ്പുകളാണ് ഈ മത്സരങ്ങളിൽ നിശ്ചയിക്കാനിരിക്കുന്നത്. ബ്രസീൽ, പാലസ്തീൻ, റഷ്യ, സ്വീഡൻ, ഫിലിപ്പീൻസ്, അയർലണ്ട്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്‌, ഈജിപ്ത്, അമേരിക്ക, ബഹ്‌റൈൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ബ്രേവ് 18നിൽ പങ്കെടുക്കും.

ബ്രേവ് 18ന് പുറമെ ഐ എം എം എ എഫ് - ഡബ്ലിയു.എം.എം.എ .എ   2018 ലോക ചാംപ്യൻഷിപ്സ് കൂടി ബഹ്‌റൈനിൽ നടക്കാനിരിക്കുന്നു. നൂറിൽ പരം രാജ്യങ്ങളാണ് ലോകചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ ടീമും ഇത്തവണ പങ്കെടുക്കുന്നതായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed