ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്


പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്. സന്നിധാനത്ത് വച്ച് പ്രതിഷേധത്തിന് നടുവില്‍പെട്ട തൃശ്ശൂര്‍ സ്വദേശി ലളിതയുടെ പരാതി അടിസ്ഥാനത്തിലാണ് നിരവധി പേര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍. ചിത്തിര ആട്ടത്തിരുന്നാളിനോടനുബന്ധിച്ച് ഇന്ന് ശബരിമല നട തുറന്നിരുന്നു. തുടര്‍ന്നാണ് ലളിതയുള്‍പ്പെടെ ഒരു സംഘം വനിതകള്‍ ദര്‍ശനത്തിനായെത്തിയത്. എന്നാല്‍ ഇവര്‍ക്ക് അന്‍പത് വയസ് കഴിഞ്ഞില്ലെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഒരു സംഘം വലിയ നടപ്പന്തലില്‍ വച്ച് ശരണം വിളികളുമായി ഇവരെ വളയുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed