ഇന്ത്യൻ സ്‌കൂളിൽ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

മനാമ : ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിൽ മഹാത്മാഗാന്ധിയുടെ 150 താമത് ജന്മദിനം വിപുലമായി ആഘോഷിച്ചു.ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,വൈസ് ചെയർമാൻ ജൈഫർ മൈദാനി,സെക്രട്ടറി സജി ആന്റണി,എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ,പ്രേമലത,മുഹമ്മദ് ഖുർഷിദ് ആലം,ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്‌കൂൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,റിഫ ക്യാംപസ് പ്രിൻസിപ്പൽ പ്രമീള,ബഹ്‌റൈനിലെ സി ബി എസ് ഇ സ്‌കൂൾ പ്രിന്സിപ്പല്മാരായ ഡോ ഗോപാലൻ,അരുൺകുമാർ ശർമ്മ,ഗോപിനാഥ് മേനോൻ,എന്നിവർ സംബന്ധിച്ചു.തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ദേശ ഭക്തിഗാനങ്ങളും ഗാന്ധിജിയെ ആസ്പദമാക്കി ചെയ്ത സ്കിറ്റുകളൂം അവതരിപ്പിച്ചു.