പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു


മനാമ: കിംഗ് ഫൈസൽ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരിച്ചു. അ വാൽ   പ്ലാസ്റ്റിക് കമ്പനിയിൽ ഡിസൈനറാ യി ജോലി ചെയ്യുന്ന  പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയായ മുത്തുസ്വാമി ഗുരുവായൂരപ്പൻ രാജൻ(60)  ആണ് മരിച്ചത്. രാജനും  മകൾ പ്രജിയും (24) സഞ്ചരിച്ച വാഹനത്തിന്  പിന്നിൽ സൗദി സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തല യിൽ പരിക്കേറ്റ രാജനെ സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മകൾ പ്രജിയെ  ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

You might also like

Most Viewed