അന്താരാഷ്ട്ര കന്നഡ സാഹിത്യ സമ്മേളനം ഒക്ടോബർ 5 മുതൽ ബഹ്‌റൈനിൽ


മനാമ :ഈ വർഷത്തെ അന്താരാഷ്ട്ര കന്നഡ സാഹിത്യ സമ്മേളനം ഒക്ടോബർ 5,6  തീയതികളിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ  വച്ച് നടക്കുമെന്ന് ബഹ്‌റൈൻ കന്നഡ സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കന്നഡ സാഹിത്യ പരിഷത്ത്, ബംഗളൂരു,കന്നഡ സർവകലാശാല ഹംപി എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യയ്ക്ക് വെളിയിൽ ആദ്യമായി നടക്കുന്ന ഈ സമ്മേളനം കർണ്ണാടക സാംസ്കാരിക മന്ത്രി ഡോ. ജയമാല ഉദ്ഘാടനം  ചെയ്യും.

ബംഗളൂരു കന്നഡ സാഹിത്യ  പരിഷത്ത് പ്രസിഡണ്ട് ഡോ മനു ബാലിഗർ അധ്യക്ഷത വഹിക്കും. കർണ്ണാടക നഗര വികസന,ഭവന മന്ത്രി യു ടി ഖാദർ,കന്നഡ ചലച്ചിത്ര നടൻ അരുൺ സാഗർ,എന്നിവർ അഥിതികളായിരിക്കും.ഇതോടനുബന്ധിച്ചു നിരവധി കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രദീപ് ഷെട്ടി,കിരൺ ഉപാധ്യായ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

Most Viewed