ഐ.വൈ.സി.സി. "യുവ ദർശൻ" സംഘടിപ്പിച്ചു


മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി. ബഹ്‌റൈൻ) 2018-2019 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് "യുവ ദർശൻ" സംഘടിപ്പിച്ചു. സൽമാനിയ രാജീവ് ഗാന്ധി നഗറിൽ  നടന്ന പരിപാടിയിൽ ഐ.വൈ.സി.സി. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു.ഐ സി ആർ എഫ്  വൈസ് ചെയർമാനും ഐ എം എ  ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ ഡോ: ബാബു രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത്, യു.കെ അനിൽ കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 2018 - 2019 കാലയളവിൽ കലാ, കായിക, ജീവകാരുണ്യ  വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന  വിവിധങ്ങളായ പദ്ധതികളുടെ പ്രഖ്യാപനവും  ചടങ്ങിൽ വെച്ച് നടത്തി.ഐ.വൈ.സി.സി. അംഗങ്ങൾക്ക്  ക്രമീകരിച്ച അംഗത്വ കാർഡ് വിതരണത്തിന്റെ  ഔദ്യോഗിക  ഉദ്ഘടനവും ചടങ്ങിൽ നടന്നു. സ്ഥാനമൊഴിഞ്ഞ കേന്ദ്ര കമ്മറ്റി ഭാരവാഹികളെ ചടങ്ങിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. ഐ.വൈ.സി.സി. കുടുംബാങ്ങങ്ങൾ അവതരിപിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി..ചടങ്ങിന് ഐ.വൈ.സി.സി. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരത്ത് സ്വാഗതവും ട്രഷറർ ഷബീർ മുക്കൻ നന്ദിയും അറിയിച്ചു.

You might also like

  • Straight Forward

Most Viewed