മലയാളിയെ കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി

മനാമ : തൊഴിലന്വേഷണത്തിനായി ബഹ്‌റൈനിലെത്തിയ മലയാളിയെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. നിലംബൂർ സ്വദേശി അസീറിനെ (37) ഗുദൈബിയയിലെ താമസ സ്‌ഥലത്തു വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിൽ നിന്നാണ് വീണത്. മുൻപ് ബഹറിനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വിസ കാലാവധി തീർന്നു നാട്ടിലേയ്ക്ക് പോയതായിരുന്നു. നിലവിൽ വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. കൂടുതൽ വിശദ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം പോലീസെത്തി സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.