ഏകദിന റാങ്കിംഗ് : രോഹിത് രണ്ടാമത്

ദുബൈ : ഇന്ത്യയുടെ രോഹിത് ശർമ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റ്‌സ്മാന്‍മാരുടെ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനത്തെത്തി. ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കളായതിനു പിന്നാലെയാണ് രോഹിതിന്റെ സ്‌ഥാനക്കയറ്റം. കരിയറിൽ രണ്ടാം തവണയാണ് രോഹിത് ശർമ രണ്ടാം റാങ്കിലെത്തുന്നത്. രോഹിത് ഏഷ്യാ കപ്പിൽ 317 റൺസെടുത്തിുന്നു.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് ഒന്നാം റാങ്കിൽ. ഏഷ്യാ കപ്പിൽ 342 റൺസ് നേടിയ ശിഖർ ധവാൻ നാല് സ്‌ഥാനങ്ങൾ കയറി അഞ്ചാം സ്‌ഥാനത്തെത്തി. ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമനായി. അഫ്‌ഗാനിസ്‌ഥാന്റെ ലെഗ് സ്‌പിന്നർ റാഷിദ് ഖാനാണ് രണ്ടാമത്. ഇന്ത്യയുടെ കുൽദീപ് യാദവാണ് മൂന്നാമത്.
ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ റാഷിദ് ഖാൻ ഒന്നാമതെത്തി. ടീം റാങ്കിംഗിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നു.