ബി.കെ.എസ് മെന്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു.

മനാമ:ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങൾക്കായുള്ള മെന്പേഴ്‍സ് നൈറ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ സമാജം മുതിർന്ന അംഗങ്ങളെ സമാജം ഭരണ സമിതി പൊന്നാട അണിയിച്ച് ആദരിച്ചു. പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉന്നത വിജയം കൈവരിച്ച സമാജം അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു. കാൽ നൂറ്റാണ്ട് കാലം സമാജത്തിന്റെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മുസ്തഫയ്ക്ക് സമാജം ഭരണ സമിതി യാത്രയയപ്പ് നൽകി. തുടർന്ന് നടന്ന ചടങ്ങിൽ സമാജം മെന്പേഴ്സ് നൈറ്റിൽ െവച്ച് ആക്ടിംഗ് പ്രസിഡണ്ട് പി.എൻ മോഹൻരാജ്, സമാജം സെക്രട്ടറി എം.പി രഘു മറ്റ് ഭരണ സമതി അംഗങ്ങൾ എന്നിവർ ഉപഹാരം നൽകി. സമാജം അംഗങ്ങൾക്കായി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു. ചടങ്ങിൽ സമാജം മെന്പർഷിപ്പ് സെക്രട്ടറി ബിനു വേലിയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കും മുതിന്നവർക്കുമായി വിവിധ തരം ഗൈമുകളും മറ്റ് വിനോദ പരിപാടികളും അരങ്ങേറി.