ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു

മനാമ: ജില്ലാ പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ആഘോഷ ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ മണ്ധലം ട്രഷറർ ഇബ്രാഹിം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഒ.ഐ.സി.സി ദേശിയ കമ്മിറ്റി പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശിയ ജനറൽ സെക്രട്ടാറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, മലയാളി രത്ന പുരസ്കാര ജേതാവ് ജവാദ് വക്കം, കെ.എം.സി.സി സെക്രട്ടറി ഫൈസൽ, ലത്തീഫ് ആയഞ്ചേരി, ഇബ്രഹിം അദ്ഹം സാമൂഹിക പ്രവർത്തകരായ കെ.ടി സലീം, യു.കെ ബാലൻ, മറ്റ് ഒ.ഐ.സി.സി ഭാരവാഹികളും സംസാരിച്ചു. നിരവധി പേർ സംബന്ധിച്ച പരിപാടി അഷറഫ് മർവ, ബി.കെ പ്രദീപ്, ജാലിസ്, ഷമീം, ശിനാൻ, മുസ്തഫ, രജൻ, ഗിരീഷ് കാളിയത്ത്, സുരേഷ് മണ്ടോളി, രവി പേരാന്പ്ര, അസൈനാർ, മുബീഷ്, അനിൽ, സുമേഷ് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സഹൽ പീലതോട്ടത്തിൽ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.