ക്യാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ ക്യാന്പ് നടത്തി


മനാമ: തൊഴിൽ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന സെമനാറിൽ ക്യാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ ചെക്കപ്പ് സംവിധാനം ഒരുക്കി. ബഹ്‌റൈൻ തൊഴിൽ ആരോഗ്യ മന്ത്രാലയങ്ങൾ, വിവിധ എംബസികളുടെയും, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ന്റെയും സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് തൊഴിലാളികൾക്കായി നടത്തിയ ചൂട് കാലാവസ്ഥയിൽ ജോലി ചെയ്യുന്പോൾ എടുക്കേണ്ട മുൻകരുതലിനുള്ള ബോധവൽക്കരണ പരിപാടിയിലാണ് തൊഴിലാളികൾക്കായി ക്യാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ ചെക്ക് അപ്പ് സൗകര്യങ്ങൾ ഒരുക്കിയത്.പ്രാഥമിക പരിശോധനകൾ നടത്തുന്നതിന് വേണ്ടി പത്തിലധികം പാരാമെഡിക്കൽ സ്റ്റാഫ്, കണ്ണ്, ബാക്ക് പെയിൻ പരിശോധനകൾക്കുള്ള ആധുനിക സംവിധാനങ്ങൾ, ഓഫ്‍താൽമോളജി, ഓർത്തോ ഡോക്ടർമാരുടെ സേവനം എന്നിവ തൊഴിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ക്യാൻസർ കെയർ ഗ്രൂപ്പ് സ്റ്റാളിൽ ഒരുക്കിയിരുന്നു. 

You might also like

Most Viewed