തർബിയ ഇസ്ലാമിക് സൊസൈറ്റി പ്രഭാഷണം സംഘടിപ്പിച്ചു


മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.  ഈദിന്റെ രണ്ടാം ദിവസം അദ്ലിയാ മസ്ജിദിൽ വെച്ച് നടന്ന ഈദ് സംഗമത്തിനോടനുബന്ധിച്ച് ‘റമദാനിന് ശേഷം നാം എങ്ങോട്ട്’ എന്ന വിഷയത്തിൽ യഹ്യ സി.ടിയാണ് പ്രഭാഷണം നടത്തിയത്. റമദാനിൽ നാം ആർജ്ജിച്ച സൂക്ഷ്മത വരും നാളുകളിൽ എങ്ങിനെ നിലനിർത്തുന്നു എന്നതിനെ ആസ്പദമാക്കിയായിരിക്കും നമ്മുടെ അങ്ങോട്ടുള്ള ജീവിതത്തിലെ ജയപരാജയങ്ങളെന്ന് വിഷയം അവതരിപ്പിച്ചു സംസാരിച്ച യഹ്യ സി.ടി. വിശ്വാസികളെ ഓർമ്മിപ്പിച്ചു. പുണ്യ മാസമായ റമദാനിൽ  പ്രവർത്തിയിലും, വാക്കുകളിലും ഇടപാടുകളിലും നാം കാണിച്ച സൂക്ഷ്മതയും വിശ്വാസ്യതയും ജീവിതത്തിലുടനീളം സൂക്ഷിക്കാൻ ആർക്ക് കഴിയുന്നുവോ അവൻ വിജയികളിൽ ഉൾപ്പെടുമെന്നും അല്ലാത്തവർ നഷ്ടക്കാരിൽ പെട്ടുപോകുമെന്നും അദ്ദേഹം താക്കീത് നൽകി. അബ്ദുൽ അസീസ് ടി.പി, അബ്ദുൽ ഗഫൂർ പാടൂർ, മുഹമ്മദ് നസീർ, ലത്തീഫ് ചാലിയം, രിസാൽ പുന്നോൽ, അഷറഫ് പാടൂർ, ലത്തീഫ് സി.എം. അസീം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

You might also like

Most Viewed