മസ്ക്കറ്റിലെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ വേണം : മൈത്രി മസ്കറ്റ്


മസ്ക്കറ്റ് : പ്രവാസികളുടെ ഇടയിൽ വർധിച്ചുവരുന്ന സാമ്പത്തിക, മാനസികാരോഗ്യപ്രശ്നങ്ങളിൽ ബോധവത്കരണം നടത്തുന്നതിലും, കേരള സർകാർ പ്രവാസികൾക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ക്ഷേമപ്രവത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും കക്ഷിരാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ ആവശ്യമാണെന്നു മൈത്രി മസ്കറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. മൈത്രി സംഘടനാ സെക്രട്ടറി എം. ജയന്റ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ്‌ക്കിഷ്‌ പവിത്രൻ (കൺവീനർ), ശിവരാമൽ മുളയംകാട്ടിൽ (ചെയർമാൻ), ബിന്ദു പാറയിൽ (വനിതാ കൺവീനർ), ആഭ ഷാജി (വൈസ് ചെയർമാൻ), ഷാജി പട്ടാമ്പി (ജോയിൻ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

You might also like

Most Viewed