സെന്റ് മേരീസ് കത്തീഡ്രലിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു


മനാമ: വിവിധ പരിപാടികളോടെ ൈലോകപരിസ്ഥിതി ദിനം ബഹ്റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ആചരിച്ചു. ജൂൺ 8 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാദർ‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ‍ കത്തീഡ്രൽ സെക്രട്ടറി റോയി സ്കറിയ സ്വാഗതം പറഞ്ഞു. അമീൻ അൽ ഷർക്കാവി (റസിഡന്റ്‌  കോർഡിനേറ്റർ ഓഫ്‌ യു. എൻ. ആൻഡ് യു.എൻ.ഡി.പി. പ്രതിനിധി),മെലാനി ഹച്ചിൻസൺ (റീജിയണൽ ഓഫീസർ, വെസ്റ്റ്‌ ഏഷ്യ ഓഫീസ്‌ യു. എൻ. പ്രകൃതി സംരക്ഷണം) എന്നിവർ പരിപാടിയിൽ  മുഖ്യ അതിഥികളായി പങ്കെടുത്തു.സഹ വികാരി റവ. ഫാദർ‍ ഷാജി ചാക്കോ ആശംസകൾ‍ അറിയിക്കുകയും, ട്രസ്റ്റി ലെനി പി. മാർ തെയോഫിലോസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ  ഈ വർഷത്തെ ചിന്താവിഷയമായ പ്ലാസ്റ്റിക് മലിനീകരണ ആഘാതം എന്ന വിഷയത്തെ ആസ്പദമാക്കി ഇടവക തലത്തിൽ നടത്തിയ പെയിന്റിംഗിന്റെയുംഫോട്ടോഗ്രഫിയുടെയും എക്സിബിഷൻ നടത്തി. അതോടൊപ്പം ഇടവകാംഗങ്ങൾക്കു സൗജന്യമായി വൃക്ഷ തൈ, വിത്ത് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.മാത്യു നന്ദി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed