ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് - നിയാർക്ക് സ്നേഹനിലാവ് ജൂൺ 22 ന്


മനാമ:ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ, കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്ന ശേഷിയുള്ള കുട്ടികൾക്കായുള്ള ഗവേഷണ സ്ഥാപനമായ നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റെർ) നു വേണ്ടി ജൂൺ 22 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ സ്റ്റാർ വിഷൻന്റെ ബാനറിൽ “സ്നേഹനിലാവ്” എന്ന പേരിൽ കലാസന്ധ്യ ഒരുക്കുന്ന വിവരം സംഘാടകർ സഗായ റെസ്റ്റാറ്റാന്റിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. 

മാപ്പിളപാട്ടിലൂടെയും മറ്റു ഗാനങ്ങളിലൂടെയുംപ്രശസ്തനായ ഫാദർ സേവേറിയോസ് തോമസ്, ഗിന്നസ് റെക്കോർഡ് നേടിയ നിസ്സാം കാലിക്കറ്റ് എന്നിവരോടൊപ്പം  ബഹ്‌റൈനിലെ ഓർക്കസ്ട്ര ടീം, ഗായിക ഗായകർ ചേരുന്നു.കുഞ്ഞുങ്ങളുടെ കലാപരിപാടികാലും ഉണ്ടായിരിക്കും. ഇതിലൂടെ സമാഹരിക്കുന്ന തുക പൂർണ്ണമായും ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ചലനശേഷി ഇല്ലായ്‌മ, ബധിരത, പഠന−പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളെ നൂതന രീതിയിലുള്ള  ചികിത്സാ− പരിശീലന സന്പ്രദായങ്ങളിലൂടെ സാധാരണ കുട്ടികളെ പോലെ ജീവിക്കാൻ പ്രാപ്തരാക്കി കൊണ്ടിരിക്കുന്ന നിയാർക്ക് എന്ന സ്ഥാപനത്തിന് നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു.

  ലോകത്ത് ഇന്ന് ലഭിക്കാവുന്ന മികച്ച സംവിധാനങ്ങളുള്ള അമേരിക്കയിലെ   സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഡെഫും,   ദുബായിലെ അൽ നൂർ ഇസ്ടിട്യൂറ്റ് മായി  ആയി സഹകരിച്ച് അവരുടെ മേൽനോട്ടത്തിലുള്ള  കരിക്കുലം പിന്തുടരുന്ന നിയാർക്കിനായി   കൊയിലാണ്ടി  പന്തലായനിയിൽമൂന്നേമുക്കാൽ ഏക്കർ  സ്ഥലത്ത്, 22000 സ്ക്വയർ ഫീറ്റിൽ, കഴിഞ്ഞ വർഷം കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കെട്ടിടത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്.

ഡിഫറൻറ് തിങ്കേഴ്‌സ് ജീവകാരുണ്യ പ്രവർത്തനത്തിനായി സംഘടിപ്പിക്കുന്ന സ്നേഹനിലാവിലേക്കുള്ള പ്രവേശനം  ടിക്കറ്റ് മുഖേനയാണ്.ഫാമിലി ടിക്കറ്റ്10 ദിനാറും, ഒരാൾക്ക് പ്രവേശനത്തിന് 2 ദിനാറൂമാണ്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ എല്ലാവരും  സഹകരിക്കണമെന്നും സംഘാടകർ  അഭ്യർത്ഥിച്ചു.  ടിക്കറ്റ് ആവശ്യമുള്ളവർക്കു  39291100, 33291100, 34308517 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പത്രസമ്മേനത്തിൽ വിനീഷ് .പി.വി., രഞ്ചു രാജൻ, കെ.ടി. സലിം, ടി.പി. നൗഷാദ്, അബ്ദുൾറഹ്മാൻ അസീൽ, ജൈഫർ മൈദാനി,മിനി മാത്യുഎന്നിവർ സംബന്ധിച്ചു.

You might also like

Most Viewed