ഔർ ലേ­ഡി­ ഓഫ് അറേ­ബ്യാ ദേ­വാ­ലയത്തിന് ശി­ല പാ­കി­


മനാമ: ബഹ്‌റൈനിലെ കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയമായ ‘ഔർ ലേഡി ഓഫ് അറേബ്യ’യ്ക്ക് ഇന്നലെ അവാലിയിൽ െവച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ശിലാസ്ഥാപനം നടത്തി.ഇന്നലെ രാത്രി അവാലിയിൽ െവച്ച് നടന്ന ചടങ്ങിൽ ഉത്തര അറേബ്യൻ വികാരിയേറ്റിന്റെ വികാർ‍ അപ്പസ്തോലിക് ബിഷപ്പ് കാമില്ലോ ബാലിനന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകളോടെ നടന്ന ശിലാസ്ഥാപന കർമ്മത്തിൽ വിവിധ പുരോഹിതന്മാരും ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും സംബന്ധിച്ചു. അറേബ്യൻ ഉപദ്വീപ് സ്ഥാനപതി ഫ്രാൻസിസ്കോ മൊണ്ടെസില്ലോ പാഡില്ല മുഖ്യാതിഥി ആയിരുന്നു. രാജകുടുംബാംഗങ്ങൾ, മന്ത്രി സഭാംഗങ്ങൾ, വിവിധ ഗവർണറേറ്റ് ഗവർണർമാർ വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.9000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണിയുന്ന ദേവാലയത്തിന് 11.3 മില്യൺ ദിനാർ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. 22 മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കും.

You might also like

Most Viewed