ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പന്പയുടെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2017ന് ശേഷം ചിത്രീകരിച്ച ഷോർട് ഫിലിമുകൾ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്. സമയ ദൈർഘ്യം പത്തു മിനിറ്റാണ്. മികച്ച നടൻ, നടി, സംവിധാനം, സ്ക്രിപ്റ്റ്, ക്യാമറ എന്നീ വിഭാഗങ്ങളിൽ അവാർഡ് ഉണ്ടാകും.
മത്സരത്തിന് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകൾ സദസ്സിൽ പ്രദർശിപ്പിക്കുന്നതും ജനകീയ ഹിതപരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന നല്ല സിനിമക്ക് ജനപ്രിയ അവാർഡും നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഫോട്ടോഗ്രാഫി മത്സരത്തിന് "ഗ്രീൻ ബഹ്‌റൈൻ " എന്നതാണ് വിഷയം. എൻട്രികൾ ജൂൺ 20 ന് മുന്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അനീഷ് റോൺ 37721551 ( കൺവീനർ ഷോർട് ഫിലിം ഫെസ്റ്റ് ) പ്രിൻസ് എ. ടി 35538844 ( കൺവീനർ, ഫോട്ടോഗ്രാഫി ഫെസ്റ്റ് ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.