മലയാളി യുവാവ് ദുബൈയിൽ മുങ്ങി മരിച്ചു

ദുബൈ : ദുബൈയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ചെങ്കള പഞ്ചായത്തംഗം തൈവളപ്പിലെ മുഹമ്മദിന്റെ മകൻ ഷാക്കിർ സെയ്‌ഫ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം.
ദുബൈയിൽ മാതൃസഹോദരന്റെ ഇലക്ട്രോണിക് കടയിൽ ജോലിക്കാരനാണ് ഷാക്കിർ. സുഹൃത്തുക്കൾക്കൊപ്പം കാറിൽ ജുമൈറ ബീച്ചിൽ പോയതായിരുന്നു. കുളിക്കാനിറങ്ങിയ മൂന്നു പേർ അപകടത്തിൽപെട്ടു. ഇതിൽ രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ഷാക്കിറിനെ രക്ഷിക്കാനായില്ല.