ഒമാ­നിൽ വ്യക്തി­കൾ­ക്ക് ഡ്രോൺ ഉപയോ­ഗി­ക്കാൻ അനു­മതി­ നൽ­കു­ന്നത് പരി­ഗണനയി­ൽ


മസ്‌ക്കറ്റ് : ഒമാനിൽ വ്യക്തികൾ‍ക്ക് ഡ്രോണുകൾ ഉപയോഗിക്കാനുള്ള അനുമതി പരിഗണനയിലെന്ന് സിവിൽ‍ ഏവിയേഷൻ അധികൃതർ അറിയിച്ചു. നിലവിൽ സർക്കാർ സ്ഥാപനങ്ങൾക്കും ലൈസൻസുള്ള സ്വകാര്യ കന്പനികൾക്കും മാത്രമേ ഡ്രോണുകൾ‍ ഉപയോഗിക്കാൻ അനുമതിയുള്ളു. 

ഡ്രോണുകളുടെ വ്യക്തിഗത ഉപയോഗത്തിനുള്ള അപേക്ഷകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഏവിയേഷൻ അധികൃതരുടെ ഈ തീരുമാനം. പൊതുജനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാനുള്ള അനുമതിക്കായി റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ ഒമാൻ‍ സിവിൽ ഏവിയേഷൻ വകുപ്പ് ഇതിനകം നിയമിച്ചുകഴിഞ്ഞു. 

രാജ്യത്തെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥർ, വിനോദ സഞ്ചാര മേഖലാപ്രതിനിധികൾ‍, വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഏതൊക്കെ തരത്തിലുള്ള ഡ്രോണുകൾ ഏതെല്ലാം രീതിയിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുമെന്ന് സമതി വിലയിരുത്തും.

രാജ്യത്തെ അതീവ സുരക്ഷാമേഖലകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ഡ്രോണുകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നത് സമിതിയുടെ മേൽനോട്ടത്തൽആയിരിക്കും. വാണിജ്യപരമായ ആവശ്യങ്ങൾക്ക് രാജ്യത്തെ അറുപതോളം സ്ഥാപനങ്ങൾ 2015 മുതൽ‍ ഡ്രോണുകൾ ഉപയോഗിച്ചുവരുന്നുണ്ട്.

You might also like

Most Viewed