സണ്ണി ലിയോണിയും സംഘവും ബഹ്‌റൈനിലെത്തുന്നു

മനാമ : ജൂൺ 16ന് പെരുന്നാൾ ദിനാഘോഷങ്ങളോടനുബന്ധിച്ച് ബോളിവുഡ് ചലച്ചിത്രതാരം സണ്ണി ലിയോണിയും സംഘവും ആദ്യമായി ബഹ്‌റൈനിലെത്തുന്നു. ഓറ ആർട്‌സ് സെന്ററിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഇവന്റ് മാനേജ്‌മെന്റ് കന്പനി ഡെൽമൺ ആർട്ടിസ്റ്റ് പ്രൊഡക്ഷൻസാണ് പരിപാടി അവതരിപ്പിക്കുന്നത്. സണ്ണി ലിയോണിയോടൊപ്പം പ്രശസ്ത ബോളിവുഡ് ഗായിക ആഷിക് ടു ഫെയിം തുൾസികുമാർ, അഞ്ജലി തുടങ്ങിയ ഗായികമാരും, ഇന്ത്യയിലെ പ്രശസ്ത മ്യൂസിക് ബാന്റിന്റെ ലൈവ് പിന്നണിയും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോക പ്രശസ്ത ഡാൻസ് ടീമായ എം.ജെ 5 എന്ന ടീം ഒരുക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. മുപ്പതോളം ബോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ബോളിവുഡ് നൈറ്റ് 2018’ എന്ന പരിപാടി സംവിധാനം ചെയ്യുന്നത് മനോജ് മയ്യന്നൂരാണ്. പ്രത്യേകം രൂപകൽപ്പന ചെയ്ത േസ്റ്റജും സൗണ്ട് ആന്റ് ലൈറ്റ് സിസ്റ്റവുമാണ് ഇതിന് വേണ്ടി ഒരുക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ മെയ് 10നകം ബഹ്‌റൈനിലെ സൂപ്പർ മാർക്കറ്റുകളിലും പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളിലും, അദ്‌ലിയയിലെ ഓറ ആർട്ട് സെന്ററിലും, മനാമയിലെ ഡെൽമൺ സ്റ്റുഡിയോയിലും ലഭിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബഹ്‌റൈൻ ടെലിവിഷൻ പ്രോഗ്രാം ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അബു അൽഷോക്ക്, പ്രോഗ്രാം പ്രൊഡ്യുസർ സലിം അലി മാവൂർ, പങ്കജനാഭൻ, പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 66620003, 39863641, 66999359, 66737971, 35049202 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.