ഹൃദയാഘാതം മൂലം മലയാളി മരിച്ചു

മനാമ : ബഹ്‌റൈനിലെ പ്രവാസികളുടെ ഹൃദയാഘാത മരണങ്ങളും ആത്മഹത്യകളും ദിവസേന വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശി ആത്മഹത്യ ചെയ്തതിന് പിറകെ ഒരു മലയാളി ഹൃദയാഘാതം മൂലം മരിച്ചു. അരഡൗസ് കോൺട്രാക്ടിംഗ് കന്പനിയിലെ ജീവനക്കാരൻ ബാലനാണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിനിയായ വീട്ട് ജോലിക്കാരി ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ യു.എ.ഇയിൽ നിന്നും എത്തിയ ഒരു ബിസിനസുകാരനും ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.