പ്രതീക്ഷ ബഹ്‌റൈൻ മെയ് ദിനാഘോഷങ്ങൽ സംഘടിപ്പിച്ചു
മനാമ: അന്താരാഷ്ട്ര തൊഴിൽ ദിനത്തോട് അനുബന്ധിച്ച് പ്രതീക്ഷ ബഹ്‌റൈൻ പ്രവർത്തകർ ആറോളം ക്യാന്പുകളിൽ ഭക്ഷണം വിതരണം ചെയ്തു. പ്രതീക്ഷയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ 'സുഹൃത്തിന്റെ കൂടെ ഭക്ഷണം' എന്നപരിപാടിയുടെ ഭാഗമായാണ് സൽമാനിയ മെഡിക്കൽ കോളേജിലെയും, സൈക്യാട്രിക്ക്ഹോസ്പ്പിറ്റലിലേയും ക്ലീനിംങ് തൊഴിലാളികൾക്കും, ഖമീസ്,ജൂഫൈർ ലേബർ ക്യാന്പിലെ തൊഴിലാളികൾക്കും അടക്കം നാനൂറു പേർക്ക് ഭക്ഷണം നൽകിയത്.കൺവീനർ സിബിൻ സലീം, സെക്രട്ടറി അഷ്ക്കർ പൂഴിത്തല, ട്രെഷറർ ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രതീക്ഷ രക്ഷാധികാരികളായ ചന്ദ്രൻ തിക്കൊടി, കെ.ആർ. നായർ, ഷബീർ എന്നിവർ മെയ് ദിനാശംസകൾ നൽകി.നിസാർ കൊല്ലം, അശോകൻ താമരക്കുളം, അൻസാർ,ഈപ്പൻ, ലിജേഷ്, മനോജ്, അശോകൻ, ജാക്സ്, വിനു ക്രിസ്റ്റി, റംഷാദ്, പ്രിന്റു, സുജിത്, സാബു, സുജീഷ്, ഷിജു, മോഹൻ, മുജീബ്, അഹദ്, ഗഫൂർ, അൽബാഷ് തുടങ്ങിയവർ സംബന്ധിച്ചു.

