എസ്.എസ്.എൽ.‍സി പരീക്ഷാഫലം : 97.84% ജയം


തിരുവനന്തപുരം : ഈ വർ‍ഷത്തെ എസ്.എസ്.എൽ.‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. കഴിഞ്ഞ വർ‍ഷത്തേക്കാൾ‍ ഈ വർ‍ഷത്തെ വിജയശതമാനത്തിൽ‍ വർദ്‍ധനയുണ്ടായി. കഴിഞ്ഞ വർ‍ഷം 95.98 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 4,41,103 പേരിൽ‍ 4,31,162 പേർ‍ വിജയിച്ചു. 34,313 പേർ‍ മുഴുവൻ എ പ്ലസ് നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ‍ 2085 വിദ്യാർത്‍ഥികൾ‍ വിജയിച്ചു. 517 സർ‍ക്കാർ‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.

ജില്ലകളിൽ‍ എറണാകുളമാണു മുന്നിൽ‍ 99.12 ശതമാനം. പിന്നിൽ‍ വയനാട് 93.87 ശതമാനം. മികച്ച ജയം രേഖപ്പെടുത്തിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്, 99.82 ശതമാനം. ഏറ്റവും കൂടുതൽ‍ എ പ്ലസുകാർ‍ മലപ്പുറത്താണ് 2435. ഗൾ‍ഫ് മേഖലകളിൽ‍ പരീക്ഷ എഴുതിയ 544 പേരിൽ‍ 538 വിദ്യാർത്‍ഥികൾ‍ വിജയിച്ചു. ലക്ഷദ്വീപിൽ‍ 83.02 ആണ് വിജയശതമാനം. ടി.എച്ച്്.എസ്.എൽ‍.സിയിൽ‍ പരീക്ഷയെഴുതിയ 3279 വിദ്യാർത്‍ഥികളിൽ‍ 3234 പേരും വിജയിച്ചു. പുനർ‍മൂല്യനിർ‍ണയത്തിന് അഞ്ച് മുതൽ‍ അപേക്ഷ നൽ‍കാം. 21 മുതൽ‍ 25 വരെയാണ് സേ പരീക്ഷ. പ്ലസ് വൺ പ്രവേശ നടപടികൾ‍ ഒന്പത് മുതൽ‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 

പി.ആർ.‍ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും www.keralapareekshabhavan.in, www.results.kerala.nic.in, www.keralaresults.nic.ic, www.kerala.gov.in, www.prd.kerala.gov.in, www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാഫലം ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed