എസ്.കെ­.എസ്.എസ്.എഫ് ഏരി­യാതല കൺ­വെ­ൻ­ഷനു­കൾ­ക്ക് തു­ടക്കമാ­യി­


മനാമ: ‘നേരിനൊപ്പം ഒത്തുചേരാം’ എന്ന ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈനിൽ ആരംഭിച്ച മെന്പർഷിപ്പ് ക്യാന്പയിന്റെ ഭാഗമായി ഏരിയാ കൺവെൻഷനുകൾക്ക് തുടക്കമായി. ഹൂറ ഏരിയയിൽ നടന്ന പ്രഥമ കൺവെൻഷനിൽ ഹൂറ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് തങ്ങൾ (ചെയർമാൻ), തൗഫീഖ് (ജനറൽ കൺവീനർ), സുഹൈൽ (വിഖായ കൺവീനർ), സഫീൽ (സഹചാരി കൺവീനർ), അനസ് (സത്യധാര കൺവീനർ), ആശിഖ് (ട്രന്റ് കൺവീനർ), ഫായിഖ് (സർഗലയം കൺവീനർ) തുടങ്ങിയവരാണ് മുഖ്യ ഭാരവാഹികൾ. റിട്ടേണിംഗ് ഓഫീസർ അബ്ദുൽ മജീദ് ചോലക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമസ്ത ബഹ്റൈൻ −ഹൂറ ഏരിയ വൈസ് പ്രസിഡണ്ട് മഹ്്മൂദ് പെരിങ്ങത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ മൗലവി ഉദ്ബോധനം നടത്തി. ആശിഖ് സ്വാഗതവും, അബ്ദുൽ ലത്തീഫ് തങ്ങൾ നന്ദിയും പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed