മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിച്ചു


മനാമ.ഇന്ത്യൻ ക്ലബ്ബിന്റെയും ഫോർ പിഎം ന്യൂസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിഷു വൈശാഖി മെയ് ദിന മഹോത്സവം സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ മ്യൂസിക് ഫെസ്റ്റ് എന്ന  പരിപാടിയും നടന്നു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രമുഖ കന്പനിയായ മുഹമ്മദ് അഹമ്മദി കന്പനിയുടെ ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു. സ്പാക് ചെയർമാൻ പി.ഉണ്ണികൃഷ്‍ണൻ, ഡയറക്ടർ സി.എഫ്.ഒ ജയപ്രകാശ് മേനോൻ, ഫോർ പി.എം മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കര എന്നിവരും വിവിധ മേഖലകളിൽ നിന്നുള്ളവരും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed