വേൾഡ് മലയാളി കൗൺസിൽ മെയ് ദിനം ആഘോഷിച്ചു
മനാമ. വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹമദ് ടൗൺ സർവാൻ ഫൈബർ ഗ്ലാസ്സ് ഫാക്ടറിയുടെ ലേബർ ക്യാന്പിൽ നടന്ന മെയ് ദിനാഘോഷത്തിൽ നിന്ന്. പരിപാടിയിൽ വൈസ് ചെയർമാൻ പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ ഗായികാ ഗായകരും കൂടാതെ തൊഴിലാളികളും ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി വിവിധ തരം മത്സരങ്ങൾ നടത്തി. സെക്രട്ടറി ആനന്ദ് ജോസഫ് വിവിധ ഭാഷകളിൽ സ്വാഗതവും മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറിയും വേൾഡ് മലയാളീ കൗൺസിൽ രക്ഷാധികാരിയുമായ ഷെമിലി.പി.ജോൺ, വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് സെക്രട്ടറി രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ മെയ്ദിന പ്രഭാഷണം നടത്തി. മുഖ്യ അഥിതി അജി കുമാർ സർവാൻ, വൈസ്ചെയർമാൻ ഫാത്തിമ കമ്മീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

