സമസ്ത മദ്രസ പൊ­തു­പരീ­ക്ഷ ഇന്നും നാ­ളെ­യും


മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സമസ്ത മദ്രസകളിലെ പൊതു പരീക്ഷ ഇന്നും നാളെയുമായി നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബഹ്‌റൈനിലെ മനാമ, റിഫ, ഹൂറ, ജിദാലി, മുഹറഖ്, ഗുദൈബിയ, ഹിദ്ദ്, ഹമദ് ടൗൺ, ഉമ്മുൽഹസം എന്നീ ഏരിയകളിലെ സമസ്ത മദ്രസകളിൽ പൊതുപരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ റേഞ്ച് പൊതു പരീക്ഷാ സൂപ്രണ്ട് ഉസ്താദ് അശ്റഫ് അൻവരി പറഞ്ഞു.

ബഹ്റൈനിലെ വിവിധ ഏരിയാ സൂപ്പർവൈസർമാരായി ഹംസ അൻവരി, മൻസൂർ ബാഖവി, സൈദുമുഹമ്മദ് വഹബി, റബീഅ് ഫൈസി, ഹാഫിൾ ശുഐബ്, അബ്ദുൽ റഉൂഫ് ഫൈസി, അബ്ദുറസാഖ് നദ്−വി, സ്വാദിഖ് മുസ്ല്യാർ, ഉമർ മുസ്ല്യാർ, കാസിം മുസ്ല്യാർ എന്നിവരെ നിയമിച്ചിട്ടുണ്ട്. സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീന്റെ ബഹ്‌റൈൻ ഘടകത്തിനാണ് ബഹ്‌റൈനിലെ പൊതുപരീക്ഷരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വിദ്യാർത്ഥികൾക്ക് പുറമേ അവരുടെ രക്ഷിതാക്കളും സൂപ്പർവൈസർമാരുടെ നിർദ്ദേശങ്ങൾ മാനിക്കണമെന്ന് പരീക്ഷാ സൂപ്രണ്ട് പറഞ്ഞു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കർണ്ണാടക, അന്തമാൻ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളിലും സൗദിഅറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഒമാൻ, ഖത്തർ, മലേഷ്യ എന്നീ വിദേശ രാഷ്ട്രങ്ങളിലും പ്രവർത്തിക്കുന്ന 9808 മദ്രസകളിലെ 5, 7, 10,12 ക്ലാസുകളിൽ പഠിക്കുന്ന 2,36,627 വിദ്യാർത്ഥികളാണ് 6909 സെന്ററുകളിലായി ഈ വർഷം പരീക്ഷ എഴുതുന്നത്. 

പൊതുപരീക്ഷയില്ലാത്ത ക്ലാസുകളുടെ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കുമെന്നും സമസ്ത മദ്രസകളിലേയ്ക്കുള്ള അഡ്മിഷൻ റമദാന് ശേഷ
മേ ഉണ്ടായിരിക്കുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33450553 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed