പീപ്പിൾസ് ഫോറം ഏരിയാ മീറ്റിംഗ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ പീപ്പിൾസ് ഫോറം ഗുദൈബിയ ഏരിയാമീറ്റിംഗ് സംഘടിപ്പിച്ചു. അദ്ധ്യക്ഷൻ ജെ.പി ആസാദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കഠ്−വ സംഭവത്തിൽ കൊല്ലപെട്ട പെൺകുട്ടിക്ക് അനുശോചനം അർപ്പിച്ചു. മാലാഖമാരായ കുഞ്ഞ് പെൺ മക്കൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾ മനുഷ്യമനസ്സിനെ മരവിപ്പിക്കുന്നതാണെന്നും, പ്രതികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന ചടങ്ങിൽ പുതിയ ഏരിയാ കോ-ഓർഡിനേറ്ററായി ഷിയാസിനെയും, അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായി അനുരാജിനെയും, ജസ്മലിനെയും തിരഞ്ഞെടുത്തു. പീപ്പിൾസ് ഫോറം സെക്രട്ടറി ബിജുകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്− ശ്രീജൻ, മെന്പർഷിപ്പ് സെക്രട്ടറി− വിനീഷ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
