മണിയൂർ ചാപ്റ്റർ വാർഷികയോഗം ചേർന്നു
മനാമ: പ്രവാസി പാലിയേറ്റീവ് മണിയൂർ ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം മനാമ കാനു ഗാർഡനിൽ വെച്ച് നടന്നു. സാന്ത്വനം പാലിയേറ്റീവ് പ്രസിഡണ്ട് കരീം പുളിയങ്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അഷറഫ് മണിയുർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എൻ രാജൻ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസെടുത്തു. മുജീബ് വി, ടി.പി സുബൈർ, കവിത എന്നിവർ ആശംസ പ്രസംഗം നടത്തി. ബൈജു.കെ.എം 2018 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രവീൺ നന്പൊയിൽ സ്വഗതവും, മജീദ് എളവന നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ 2018-19 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഹംസ വങ്കണ, രാമചന്ദ്രൻ മണ്ണിൽ, മജീദ് സി.കെ, ഹാഷിം കെ.കെ (രക്ഷാധികാരികൾ), സുബൈർ ടി.പി (പ്രസിഡണ്ട്), കെ.പി രമേശൻ, ശ്രീജേഷ് (വൈസ് പ്രസിഡണ്ടുമാർ), മജീദ് എളവന (ജനറൽ സെക്രട്ടറി), പ്രമോദ് കല്ലടി, മിഥുൻ കുറുന്തോടി (സെക്രട്ടറിമാർ), സനൽ പൂവ്വാട്ട് (ട്രഷറർ), മുജീബ് വങ്കണ (കോ-ഓർഡിനേറ്റർ) തുടങ്ങിയവരാണ് പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾ.

