പ്രഥമ ശു­ശ്രൂ­ഷ പരി­ശീ­ലന ക്യാ­ന്പ് സംഘടി­പ്പി­ച്ചു­


മനാമ : ഐ.സി.എഫ് ‘ഹെൽ‍ത്തോറിയം’ ആരോഗ്യ ക്യാന്പയിന്റെ ഭാഗമായി സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ ടീം അംഗങ്ങൾ‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു. മനാമ ഐ.സി.എഫ് ഹാളിൽ‍ നടന്ന ക്യാന്പിൽ‍ സ്വഫ്‌വ ക്യാപ്റ്റൻ‍ സി.എച്ച് അഷ്റഫ് ക്ലാസ്സെടുത്തു. ഷമീർ‍ പന്നൂർ അദ്ധ്യക്ഷത വഹിച്ച പരിപാടി അബ്ദുറഹീം പേരാന്പ്ര ഉദ്ഘാടനം ചെയ്തു.

ഷാനവാസ് മദനി ഉദ്്‍ബോധന പ്രസംഗം നടത്തി. നിസാർ‍ എടപ്പാൾ‍, അബ്ദുസ്സമദ് കാക്കടവ്, അബ്ബാസ് മണ്ണാർ‍ക്കാട്, ശാഫി വെളിയങ്കോട് തുടങ്ങിയവർ ക്യാന്പയിൻ നേതൃത്വം നൽ‍കി. അസീസ് കാസർ‍കോഡ് സ്വാഗതവും മൂസ കരിന്പിൽ‍ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed