സമാജം തിരഞ്ഞെടുപ്പിൽ ഇത്തവണയും കൂ­ടി­യ ഭൂ­രി­പക്ഷം കലാ­വി­ഭാ­ഗത്തിന് തന്നെ­


മനാമ : സമാജം തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി കലാവിഭാഗം സെക്രട്ടറിയായി മത്സരിച്ച ഹരീഷ് മേനോൻ ഒന്നാമതെത്തി. 856 വോട്ടാണ് അദ്ദേഹം നേടിയത്. ഏറ്റവും കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള ഉത്തരവാദിത്വമുള്ളതും ശ്രദ്ധിക്കപ്പെടുന്ന സ്ഥാനവുമാണ് കലാവിഭാഗം സെക്രട്ടറിയുടേത്. കഴിഞ്ഞ വർഷവും കലാവിഭാഗം സ്ഥാനാർഥിയായി മത്സരിച്ച ശിവകുമാർ കൊല്ലറോത്തും ഈ സ്ഥാനത്തു നിന്ന്  ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരുന്നു. 

കേരളീയ സമാജത്തിലെ കലാപരിപാടികളിൽ സജീവ സാന്നിദ്ധ്യമായ ഹരീഷ് മേനോൻ നല്ലൊരു ചിത്രകാരനും, സംവിധായകനും,  സംഗീത, വാദ്യ കലാകാരനും കൂടിയാണ്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി വിജയിച്ച പി.വി രാധാകൃഷ്ണപ്പിള്ളയുടെ സ്വദേശമായ മാവേലിക്കര നിവാസിയാണ് ഹരീഷ് മേനോൻ. ഏഷ്യാനെറ്റ് ന്യൂസ് ബഹ്‌റൈൻ സംപ്രേക്ഷണം ചെയ്യുന്ന സെവൻത് ഡേയുടെ സംവിധായകൻ കൂടിയായ ഹരീഷ് ഒറ്റച്ചോദ്യം എന്ന സെഗ്മെന്റ്  അവതാരകനുമാണ്.

വോ­ട്ട്ബാ­ങ്ക് രാ­ഷ്ട്രീ­യത്തി­ന്റെ­ വി­ജയം : സു­ദിൻ അബ്രഹാം 

വിജയവും പരാജയവും ജനാധിപത്യ രീതിയിൽ അംഗീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും, ആറ് തവണ പ്രസിഡന്റായ രാധാകൃഷ്ണപ്പിള്ളയ്‌ക്കെതിരെ സാധാരണക്കാരനായ ഒരംഗമായി മത്സരിച്ച തനിക്കു  ഇത്രയും അധികം വോട്ടുകൾ ലഭിച്ചത് തന്നെ ഒരു വലിയ വിഭാഗം സമാജം പ്രവർത്തനത്തിൽ അതൃപ്തരാണെന്നതിന്റെ തെളിവാണെന്നും പ്രോഗ്രസീവ് പാനലിന്റെ പ്രസിഡണ്ട് സ്ഥാനാർഥി സുദിൻ എബ്രഹാം പറഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ച് 200 ഓളം ആളുകളെ പുതുതായി അംഗങ്ങളായി ചേർക്കുകയും അവരുടെ ഫോൺ നന്പർ പോലും എതിർ പാനലിനു ലഭ്യമാക്കാതിരിക്കുകയും ചെയ്തതിലൂടെ ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടിരുന്നുവെന്നും, അവഗണിക്കപ്പെട്ടാലും സമാജം പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യമായി  സമാജത്തിൽ ഒരു ജാതിയുടെ പേരിൽ യോഗം ചേരുകയും ജാതി രാഷ്ട്രീയത്തെ ആയുധമാക്കി ഭരണ മുന്നണി  കരസ്ഥമാക്കിയ വിജയമാണിതെന്ന് പ്രോഗ്രസീവ് പാനൽ ചെയർ‍മാൻ‍ കെ.ജനാർദ്ദനൻ പറഞ്ഞു. അനീതിക്കെതിരെവലിയൊരു വിഭാഗം ഉണ്ടെന്ന് ഭരണമുന്നണിയെ ഓർമ്മപ്പെടുത്താനും ഈ തിരഞ്ഞെടുപ്പിലൂടെ തങ്ങൾക്കായത് വലിയ ഒരു നേട്ടമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

വോ­ട്ടി­ങ്ങ് വി­വരങ്ങൾ താ­ഴെ­ പറയു­ന്നത് പ്രകാ­രമാ­ണ്. (സ്ഥാ­നം ജയി­ച്ചയാ­ളു­ടെ­ പേ­ര്, ലഭി­ച്ച വോ­ട്ട്, രണ്ടാം സ്ഥാ­നത്ത് എത്തി­യ സ്ഥാ­നാർ‍ത്ഥി­യു­ടെ­ പേ­ര്, ലഭി­ച്ച വോ­ട്ട് എന്ന രീ­തി­യിൽ)

പ്രസി­ഡണ്ട്: പി­.വി­ രാ­ധാ­കൃ­ഷ്ണ പി­ള്ള: 829 (സു­ധിൻ‍ എബ്രഹാം: 534), വൈസ് പ്രസി­ഡണ്ട്: മോ­ഹൻ‍രാജ് 839 (മു­ഹമ്മദ് ഷാ­ഫി­: 522), ജനറൽ സെ­ക്രട്ടറി­ എംപി­ രഘു­: 760 (ശി­വകു­മാർ കൊ­ല്ലറോ­ത്ത്: 639), അസി­സ്റ്റന്റ് സെ­ക്രട്ടറി­ ഗി­രീഷ് ടി­.ജെ­: 761 (ജഗദീഷ് ശി­വൻ‍ : 598), ട്രഷറർ: ദി­ലീഷ് കു­മാർ: 713 (ശശി­ധരന്‍: 643), എന്‍റർ‍ടെ­യി­ന്‍മെ­ന്റ് സെ­ക്രട്ടറി­: ഹരീഷ് മേ­നോൻ: 856 (ഷാ­ജഹാൻ: 519), ലൈ­ബ്രറേ­റി­യൻ: അനു­ തോ­മസ്: 729 (നവീൻ‍ വി­ജയൻ‍: 619), മെ­ന്പർ‍ഷി­പ്പ് സെ­ക്രട്ടറി­ ബി­നു­ വേ­ലി­യിൽ: 770 (ഷി­ബു­ കൃ­ഷ്ണൻ‍ കു­ട്ടി­: 588), ഇൻ‍‍ഡോർ‍ ഗെ­യിംസ്: ഷാ­നിൽ അബ്ദു­റഹി­മാൻ‍ 736 (ബി­നു­ പാ­പ്പച്ചൻ‍: 616), ബി­ജു­ എം സതീഷ്: 777, (വി­ജു­ കൃ­ഷ്ണൻ‍: 523), ഇന്റേർ‍ണൽ ഓഡി­റ്റർ: മനോജ് സു­രേ­ന്ദ്രൻ‍: 723 (രതീഷ് കു­മാർ: 629).

You might also like

  • Lulu Exchange
  • Straight Forward

Most Viewed