വി­ജയത്തു­ടർ­ച്ചയോ­ടെ­ പി­.വി­യു­ടെ­ മഞ്ഞപ്പട


മനാ­മ : ബഹ്റൈ­നി­ലെ­ പ്രവാ­സി­ മലയാ­ളി­കൾ ഏറെ­ ആകാംക്ഷയോ­ടെ­ കാ­ത്തി­രു­ന്ന ബഹ്‌റൈൻ കേ­രളീ­യ സമാ­ജത്തി­ന്റെ­ ഈ വർ‍ഷത്തെ­ ഭരണസമി­തി­ തി­രെ­ഞ്ഞെ­ടു­പ്പിൽ രണ്ടു­ കാ­ലഘട്ടങ്ങളി­ലാ­യി­ ആറ് തവണ പ്രസി­ഡണ്ട് സ്ഥാ­നം അലങ്കരി­ച്ച പി­വി­ രാ­ധാ­കൃ­ഷ്ണപി­ള്ളയു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള മു­ന്നണി­ ഏഴാ­മത് ഊഴത്തി­ലേ­യ്ക്ക് പ്രവേ­ശി­ച്ചു­. ഇന്നലെ­ നടന്ന വാ­ശി­യേ­റി­യ തി­രെ­ഞ്ഞെ­ടു­പ്പിൽ നി­ലവി­ലെ­ ഭരണസമി­തി­ പ്രസി­ഡണ്ട് പിവി­ രാ­ധാ­കൃ­ഷ്ണ പി­ള്ളയും, എംപി­ രഘു­വും നയി­ച്ച യു­ണൈ­റ്റഡ് പാ­നലി­ലെ­ എല്ലാ­ സ്ഥാ­നാ­ർ­ഥി­കളും മി­കച്ച വി­ജയം നേ­ടി­യതോ­ടെ­യാണ് സമാ­ജത്തി­ന്റെ­ ചരി­ത്രത്തിൽ തന്നെ­ എഴു­തപ്പെ­ടു­ന്ന തരത്തി­ലു­ള്ള വി­ജയമാ­യി­ ഇത്തവണത്തേത് മാ­റി­യത്.

എതി­ർ‍പക്ഷമാ­യ പ്രൊ­ഗ്രസീവ് പാ­നലി­ന്റെ­ എല്ലാ­ സ്ഥാ­നാ­ർ‍ത്ഥി­ക്കളും പരാ­ജയപ്പെ­ട്ടു­. ആകെ­യു­ള്ള 1675 അംഗങ്ങളിൽ 1373 അംഗങ്ങളാണ് അവരു­ടെ­ സമ്മതി­ദാ­ന അവകാ­ശം വി­നി­യോ­ഗി­ച്ചത്. നാ­ട്ടി­ലെ­ തി­രഞ്ഞെ­ടു­പ്പു­കളെ­ അനു­സ്മരി­പ്പി­ക്കു­ന്ന വി­ധത്തിൽ അത്യന്തം വാ­ശി­ നി­റഞ്ഞ പ്രചരണ പരി­പാ­ടി­കളാണ് ഇരു­ പാ­നലു­കളും നടത്തി­യി­രു­ന്നത്. ഓൺ‍ലൈ­നി­ലും അല്ലാ­തെ­യും പരസ്പരം സമാ­ജംഅംഗങ്ങൾ കൊ­ന്പ് കോർ‍ക്കു­ന്ന കാ­ഴ്ച്ചയാണ് സാ­ധാ­രണ ബഹ്റൈൻ‍ പ്രവാ­സി­കൾ ഈ കാ­ലയളവിൽ കണ്ടി­രു­ന്നത്.

എല്ലാ­വർ‍ക്കും എല്ലാ­യ്പ്പോ­ഴും സമാ­ജം : രാ­ധാ­കൃ­ഷ്ണപി­ള്ള

ബഹ്‌റൈ­നി­ലെ­ എല്ലാ­ മലയാ­ളി­കൾ­ക്കും എല്ലാ­യ്പ്പോ­ഴും സമാ­ജം എന്ന സന്ദേ­ശത്തി­ലൂ­ന്നി­യു­ള്ള പ്രവർ­ത്തനത്തി­നാ­യി­രി­ക്കും പു­തി­യ ഭരണസമി­തി­ മു­ൻ‌­തൂ­ക്കം നൽ­കു­കയെ­ന്നും ജാ­തി­യു­ടെ­യും മതത്തി­ന്റെ­യും രാ­ഷ്ട്രീ­യത്തി­ന്റെ­യും വേ­ലി­ക്കെ­ട്ടു­കളി­ല്ലാ­തെ­ പ്രവർ­ത്തി­ക്കാൻ തയാ­റാ­കു­ന്ന ആർ­ക്കും കടന്നു­വരാ­വു­ന്ന വേ­ദി­യാ­യി­ട്ടാണ് സമാ­ജത്തെ­ പൊ­തു­സമൂ­ഹം നോ­ക്കി­ കാ­ണു­ന്നതെ­ന്നും അത് ഇനി­യും തു­ടരു­മെ­ന്നും പ്രസി­ഡന്റ് പി­ വി­ രാ­ധാ­കൃ­ഷ്ണപി­ള്ള പറഞ്ഞു­. മതേ­തരത്വ മൂ­ല്യങ്ങൾ ഉയർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു­ള്ള ഭരണത്തിന് സമാ­ജം അംഗങ്ങൾ നൽ­കി­യ അംഗീ­കാ­രമാ­യി­ തെ­രെ­ഞ്ഞെ­ടു­പ്പ് വി­ജയത്തെ­ വി­ലയി­രി­ത്തു­ന്നു­വെ­ന്നും പ്രവാ­സി­ ഭാ­രതീ­യ സമ്മാന്‍ ജേ­താവ് കൂ­ടി­യാ­യ പി­ വി­ രാ­ധാ­കൃ­ഷ്ണപി­ള്ള പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed