അഫ്സലിനെ സന്ദർശിച്ചു
മനാമ:സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫ്സലിനെ പ്രവാസി കമ്മീഷൻ അംഗം കണ്ണൂർ സുബൈർ സന്ദർശിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അരുൺദാസ് സാമുഹ്യ പ്രവർത്തകരായ ബഷീർ അന്പലായി, ഷബീർ മാഹി, റാഷിദ്, ശരീഫ് കോഴികോട്, മഹേഷ് അഷ്ക്കർ പുഴിത്തല, അൻവർ, നൗഷാദ് പുനൂർ ജിതേഷ്, ബാബു വടകര എന്നിവരും ഉണ്ടായിരുന്നു.തുടർ ചികിത്സയ്ക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമെന്നും ഇന്ത്യകാരുടെ സുരക്ഷാ പ്രശ്നങ്ങൾ കേരളാ, കേന്ദ്ര ഗവൺമെന്റുകളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സന്ദർശിച്ചവർ അറിയിച്ചു.കൂടാതെ മേൽ പരുത്തിയിലെ വാടക വീട്ടിൽ താമസിക്കുന്ന അഫ്സലിന്റെ മാതാവ് സാറാ ബീവിയെ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം സന്ദർശിച്ചു. ഈ കുടുംബത്തിന്റെ സ്ഥിതി അതിദയനീയമാണെന്നും സിയാദ് ഏഴംകുളം അറിയിച്ചു.

