വാ­ടകവീ­ട്ടിൽ താ­മസം; കു­ടുംബത്തി­ന്റെ­ അത്താ­ണി­യാ­യ അഫ്സലിന് പരാ­ധീ­നതകളേ­റെ­


മനാമ:മോഷ്ടാക്കളുടെ ആക്രമത്താൽ നട്ടെല്ലിന് ക്ഷതമീറ്റ് ആശുപത്രിയിൽ കഴിയുന്ന അഫ്സൽ കുടുംബത്തിന്റെ ഏക അത്താണിയാണ്. സ്വന്തമായൊരു വീടും മാതാവിന് വാർദ്ധക്യകാലത്ത് വിശ്രമം നൽകുക എന്ന  സ്വപ്ന സാക്ഷാത്കരിക്കുന്നത്തിന് വേണ്ടിയാണ് ജോലിക്കായി ബഹ്‌റൈനിൽ എത്തിയത്. ബഹ്റൈനിൽ വന്നിട്ട്  ഒരു വർഷം തികയുന്നേയുള്ളൂ. നാട്ടിൽ ഉമ്മയെ കൂടാതെ ഒരു സഹോദരനുണ്ട്. സഹോദരന് കാര്യമായ ജോലിയൊന്നും തരപ്പെട്ടിട്ടില്ല. ഉമ്മ പല ജോലിയും ചെയ്താണ്  മക്കളെ വളർത്തിയത്.എന്നാൽ മോഷ്ടാക്കളുടെ ആക്രമണത്തിൽ വീണുപോയ അഫ്സലിന് നട്ടെല്ലിന് ക്ഷതം ഏറ്റതോടെ ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. അഫ്സലിന്റെ ചികിത്സയ്ക്കായി ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരും വാട്ട്സ്ആപ് കൂട്ടായ്മയും മുൻകൈയ്യെടുത്തുകൊണ്ട് ചികിത്സാ ചിലവുകൾ ഉണ്ടാക്കാനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ എംബസിയുടെ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed