ഹൃദയാഘാതം മൂലം മലയാളി മരിച്ചു
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. നബീൽ മാലിക് ഗോൾഡ് സ്മിത്ത് വർക്ക്ഷോപ്പിൽ ഇനാമലിംഗ് ജോലി ചെയ്യുന്ന കണ്ണൂർ തലശ്ശേരി പാലയാട് ചിറക്കുനി പ്രസീദ് മോതിരവള്ളി (38) ആണ് ഇന്ന് രാവിലെ മരിച്ചത്. 12 വർഷമായി ബഹ്‌റൈനിൽ എത്തിയിട്ട്. ഗുദൈബിയയിലെ താമസ സ്ഥലത്ത് നിന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലമിതാ. മക്കൾ: ധ്രുവിൻ, ധൻവി എന്നിവർ നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നു.