ഗലാലി ഭവന നിർമ്മാണ പദ്ധതി; സെപ്റ്റംബറിൽ പണി ആരംഭിക്കും


മനാമ : ബഹ്റൈൻ പ്രതിരോധ സേനയ്ക്കായുള്ള ഗലാലി ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ഇന്നലെ നടന്നു. ബഹ്റൈൻ പ്രതിരോധ സേനയുടെ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ യൂസഫ് ബിൻ അഹ്മദ് അൽജലാഹ്മ പങ്കെടുത്തു.

ബഹ്റൈൻ പ്രതിരോധ സേനയിലെ അംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന 213 യൂണിറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ പണി സെപ്തംബറിൽ ആരംഭിക്കും, 15 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. ബഹ്റൈൻ പ്രതിരോധ സേന അതിന്റെ അംഗങ്ങൾക്ക് രണ്ട് തരത്തിലുള്ള ഭവന സേവനങ്ങൾ നൽകുന്നു. ആദ്യ ഭവന സേവനം താൽക്കാലികമാണ്, ഉദ്യോഗസ്ഥർ തങ്ങളുടെ ഭവന യൂണിറ്റുകൾ സ്വന്തമാക്കുന്നത് വരെ. രണ്ടാമത്തെ സേവനം, ഹൗസിംഗ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയുള്ള പ്രോജക്ടുകളിൽ നൽകിയിട്ടുള്ള ഉടമസ്ഥാവകാശ യൂണിറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 258 യൂണിറ്റുകൾ ഉൾപ്പെടുന്ന വാദി അൽ സൈൽ ഹൗസിംഗ് പദ്ധതിയുടെ മൂന്നാം ഘട്ടം 2019 ൽ ആരംഭിക്കും. സേനാംഗങ്ങൾക്ക് മാന്യമായി ജീവിക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളും കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഒരു സംവിധാനം തുടരുന്നത്.

You might also like

  • Straight Forward

Most Viewed