സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു

മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ടൗണിലെ യൂറോപ്യൻ കോൺട്രാക്്റ്റിംഗ് കന്പനിയിലെ ജീവനക്കാർ താമസിക്കുന്നിടത്ത് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ ഇരുപ്പത്തിനാലാമത് മെഡിക്കൽ ക്യാന്പായിരുന്നു ഇത്. ഐ.സി.ആർ.എഫ് പ്രസിഡണ്ട് അരുൾദാസ് തോമസ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. മൂസ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ തിരുനിലത്ത്, ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ, ആശുപത്രി പ്രതിനിധി ഡോ. ഖാലിദ്, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷഹീർ വരവൂർ നന്ദി പറഞ്ഞു. തലശ്ശേരി ലൈവ് ചാരിറ്റി ടീമുമായി സഹകരിച്ച് ക്യാന്പിൽ പങ്കെടുത്ത തൊഴിലാളികൾക്ക് സ്നേഹവിരുന്നും ഉണ്ടായിരുന്നു.