പ്രോഗ്രസീവ് പാനൽ രൂപീകരിച്ചു
മനാമ.: ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രോഗ്രസീവ് പാനൽ എന്ന പേരിൽ മുന്നണി രൂപീകരിച്ചു. അദ്ലിയയിലെ സ്വകാര്യ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ 150ൽപരം സമാജം അംഗങ്ങൾ പങ്കെടുത്തു. ജാതി, മത, രാഷ്ട്രീയത്തിന് ഉപരിയായി സമാജം അംഗങ്ങളെ ഒന്നിച്ച് നിർത്തുകയും അംഗങ്ങളുടേയും കുടുംബത്തിന്റേയും മാനസിക, സാംസ്കാരിക,ശാരീരിക വളർച്ചയ്ക്കായി സമാജത്തെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പാനൽ മുന്പോട്ട് വെയ്ക്കുന്നത്.
പ്രോഗ്രസീവ് പാനൽ രക്ഷാധികാരികളായ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മറ്റി അംഗമായ അജയകൃഷ്ണൻ,
പ്രോഗ്രസീവ് പാനൽ ചെയർമാനും കേരളീയ സമാജം മുൻ പ്രസിഡണ്ടുമായ കെ. ജനാർദ്ദനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.കേരളീയ സമാജം മുൻ പ്രസിഡണ്ട് ആർ. പവിത്രൻ, മുൻ സെക്രട്ടറിമാരായ വി.കെ പവിത്രൻ, എസ്.മോഹൻകുമാർ, ഇന്ത്യൻ സ്ക്കൂൾ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗങ്ങളായ ബിനു മണ്ണിൽ, രാജേഷ് നന്പ്യാർ, സുധിൻ എബ്രഹാം, ഷാഫി, സുഗതൻ, വിപിൻ കുമാർ, ബിനോജ് മാത്യു, സതീഷ് മുതലയിൽ, സുനിൽ മാവേലിക്കര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സമാജം അംഗങ്ങളുടെ പരിപാടികൾക്ക് പ്രാധാന്യം കുറയുകയും ഒരു ഇവന്റ് മനേജ്മെന്റ് കന്പനി പോലെ പ്രവർത്തിക്കുന്നു എന്നതും, മെന്പർഷി പ്പ്കൊടുക്കുന്നതിലെയും മറ്റ് സാന്പത്തിക ഇടപാടുകളിലെയും സുതാര്യതക്കുറവും ചൂണ്ടിക്കാണിക്കപ്പെട്ടു. സമാജത്തിലെ പല സബ് കമ്മറ്റികൾക്കും പ്രവർത്തിക്കാനുള്ള അവസരം നൽകുന്നില്ലെന്നും, പല സബ് കമ്മറ്റി അംഗങ്ങളും കൺവീനർമാരും അതൃപ്തി മൂലം തൽസ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സമാജം ഭരണ സമിതിയിൽ നിന്നും രാജിവെച്ച ശിവകുമാർ കൊല്ലറോത്ത്, ജഗദീഷ് ശിവൻ എന്നിവരെ അഭിനന്ദിക്കുകയും പ്രോഗ്രസീവ് പാനലിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. യോഗത്തിൽ ദേവൻ ഹരികുമാറിനെഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. യോഗത്തിൽ പ്രേഗ്രസീവ് പാനൽ ജനറൽ കൺവീനർ ശശിധരൻ, വൈസ് ചെയർമാൻ പ്രവീൺ നായർ തുടങ്ങിയവർ പങ്കെടുത്തു.