കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുെട പ്രഭാഷണം നാളെ
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ധിതനുമായ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ പ്രഭാഷണത്തിന് നാളെ മനാമ അൽരാജാ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമാവും.
സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅലീമുൽ ഖുർആൻ മദ്രസാ പതിനെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ വേദിയിലെ ആദ്യ രണ്ട് ദിവസങ്ങളിലാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്.
സമസ്ത ബഹ്റൈൻ പ്രസിഡണ്ടും സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയുമായ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ബഹ്റൈൻ പാർലമെന്റ് മെന്പർ ആദിൽ അസൂമി മുഖ്യാതിഥി ആയിരിക്കും.ബഹ്റൈനിലെ മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളിൽ ആകർഷണീയമായ വിഷയാവതരണം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ബഹ്റൈൻ എയർപോർട്ടിലെത്തുന്ന അദ്ദേഹത്തിന് സമസ്ത ബഹ്റൈൻ ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും സ്വീകരണം നൽകും. ആദ്യമായി ബഹ്റൈനിൽ എത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം വിജയിപ്പിക്കുന്നതിന് വേണ്ടി ബഹ്റൈനിലുടനീളം സമസ്തയുടെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.