അൽ നയ്മിൽ നടപ്പാതയും ഗാർഡൻ പ്രോജക്ടും നിർമ്മിക്കും


മനാമ : മനാമയിലെ അൽ നയ്മിൽ പുതിയ നടപ്പാതയും ഗാർഡനും നിർമിക്കാൻ മുൻസിപ്പൽ കൗൺസിൽ തീരുമാനിച്ചു. പ്രദേശത്ത് മൂന്ന്  ഉപയോഗിക്കാത്ത പ്ലോട്ടുകൾ ഉണ്ട്. സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഈ പ്ലോട്ടുകൾ വാങ്ങുകയും നടപ്പാതയും ഗാർഡനും നിർമിക്കുകയും ചെയ്യും. പ്രദേശവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിലിന്റെ വൈസ് ചെയർമാൻ എഞ്ചിനീയർ മസെൻ അഹ്മദ് അൽ-ഒമ്രാൻ പറഞ്ഞു. ഇന്നലെ നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
 
വെസ്റ്റ് എക്കറിൽ ബ്ളോക്ക് 626 ന്റെ സോണിംഗ് ആന്റ് അർബൻ പ്ലാനിങ് മാറ്റണം എന്നതായിരുന്നു അജണ്ടയിൽ തീരുമാനമായ മറ്റൊരു നിർദ്ദേശം. 626 ബ്ലോക്കിലെ സോണിംഗ് ആർ.ബി (റെസിഡൻഷ്യൽ ബിൽഡിങ്ങ്) ൽ നിന്ന് എസ്.പി (സ്പെഷൽ പ്രോജക്ട്സ്) ആക്കി മാറ്റി. പാർപ്പിട മേഖലയോടൊപ്പം കൊമ്മേർഷ്യൽ സ്ഥാപനങ്ങൾക്കും ഇവിടെ പ്രവർത്തിക്കാൻ കഴിയും. പ്രദേശത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ഒരു പൊതു കാർ പാർക്കിങ്ങ് സൗകര്യമൊരുക്കാനും നിർദ്ദേശമുണ്ട്.
 

You might also like

Most Viewed