ഭീകരതയ്ക്കെതിരായ എല്ലാ ശ്രമങ്ങളെയും ബഹ്റൈൻ പിന്തുണയ്ക്കുന്നു: അൽ ദൊസേരി
മനാമ : രാജ്യത്തെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഭീകരതയ്ക്കെതിരെയുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും ബഹ്റൈൻ പിന്തുണയ്ക്കുമെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ ഫൈസൽ ബിൻ ജാബർ അൽ ദൊസേരി പറഞ്ഞു. ബഹ്റൈനിൽ ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘം മേധാവി മിഷേൽ സെർവോണുമായി കൂടിക്കാഴ്ച നടത്തവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയുടെ ഉറവിടങ്ങളും അതിന്റെ ധനസഹായവും ഇല്ലാതാക്കാൻ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി ബഹ്‌റൈൻ സഹകരിച്ചു പ്രവർത്തിക്കുമെന്നും അൽ ദൊസേരി അറിയിച്ചു. രാജ്യത്ത് മനുഷ്യാവകാശങ്ങളുടെ സംരക്ഷണമേഖലയിലെ ബഹ്റൈന്റെ നേട്ടങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
വിവിധ മേഖലകളിൽ ബഹ്റൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെയും ഏകോപനത്തെയും യൂറോപ്യൻ യൂണിയൻ ഡെലിഗേഷൻ മേധാവി പ്രശംസിച്ചു.