ആശംസകളോടെ ലുലു എക്സ്ചേഞ്ച്...
മനാമ : ലോകത്തെ ഏഴാമത്തെ വലിയ സന്പദ്ഘടനയായ ഇന്ത്യ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതിവേഗം വളരുകയാണ്. 2050ൽ ഇന്ത്യയുടെ സന്പദ്്വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്പദ്ഘടനയായി മാറും. സന്പദ്്വ്യവസ്ഥയുടെ അവിഭാജ്യഘടകമായ പണമിടപാട് കാര്യങ്ങളിൽ നിരവധി വർഷങ്ങളായി ഇന്ത്യ മുൻപന്തിയിലുണ്ട്. വിദേശ രാജ്യങ്ങളിലുള്ള കുടിയേറ്റത്തൊഴിലാളികളുടെ എണ്ണത്തിലും ഇന്ത്യ വളരെയേറെ മുന്നിലാണ്.
ഇടപാടുകാർക്ക് രാജ്യത്തേക്ക് പണം അയയ്ക്കാൻ അംഗീകൃതവും വിശ്വസ്‌തവുമായ പ്രമുഖ സാന്പത്തിക സേവന ബ്രാൻ്റാണ് ലുലു എക്സ്ചേഞ്ച്. നിയമാനുസൃതമായ ബാങ്ക് അക്കൗണ്ടുകൾ വഴി ഉടനടി വായ്പ അനുവദിക്കുന്ന ‘ലുലു നൗ’ പോലുള്ള സേവനങ്ങളും ലുലു എക്സ്ചേഞ്ച് നൽകിവരുന്നു.
രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി തന്ത്രപരമായ ബാങ്കിംഗ് പങ്കാളിത്തങ്ങൾ കന്പനിക്കുണ്ട്. സുഗമമായി, വേഗതയോടെയും വിശ്വസ്ഥതയോടെയും ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണ് ലുലു എക്സ്ചേഞ്ച്. പണമടയ്ക്കൽ കൂടാതെ, വിദേശ കറൻസികൾ ഉയർന്ന നിരക്കിൽ കൈമാറാനുമാകും. ടൂബ്ലി, ജുഫൈർ, സിഞ്ച്, ഉമ്മൽ ഹസം, സൽമനിയ, ഗുദൈബിയ, ഹിദ്ദ്, മനാമ, മുഹറഖ്, ഷെയ്ഖ് ഇസ അൽ കബീർ അവന്യൂ എന്നിവിടങ്ങളിലും റിഫ മേഖലയിൽ രണ്ടെണ്ണവുമുൾപ്പെടെ ബഹ്‌റൈനിൽ ലുലു എക്സ്ചേഞ്ചിന് ഇപ്പോൾ 12 ശാഖകളുണ്ട്. ഇന്ത്യ 69ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ ഇടപാടുകാർക്ക് ലുലു എക്സ്ചേഞ്ച് റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു.

