രോ­ഹിത് രാ­ജി­നെ­യും രാ­ജേഷ്‌ നന്പ്യാ­രെ­യും ആദരി­ച്ചു


മനാമ: ബഹ്‌റൈൻ സയൻസ് ഇന്ത്യ ഫോറവും, ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ ശാസ്ത്ര പ്രതിഭാ മത്സരത്തിൽ‍ ശാസ്ത്ര പ്രതിഭ - −2017നായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാൾ സ്വദേശി രോഹിത് രാജിനെയും, ഇന്ത്യൻ സ്കൂൾ‍ ഭരണ സമതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജേഷ്‌ നന്പ്യാരെയും അദ്‌ലിയയിലെ സ്വകാര്യ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ആദരിച്ചു. പാർവതി ടീച്ചർ രോഹിത് രാജിന് മൊമെന്റോ സമർപ്പിച്ചു. തുടർന്ന് പ്രമോദ് വട്ടംകുളത്തിന്റെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. സെക്രട്ടറി വിനീഷ് രാജേഷ് നന്പ്യാർ, ഷാനവാസ്, സ്മിത രാജേഷ്, വൈസ് പ്രസിഡണ്ട് ഫൈസൽ മാണൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

You might also like

  • Lulu Exchange
  • Straight Forward

Most Viewed