ഇന്റെനെറ്റ് തടസ്സപ്പെട്ടു


മനാമ : ബാറ്റൽകോയുടെ ഇന്റെനെറ്റ് സർവീസുകൾ ഇന്നലെ നാലുമണിക്കൂർ തടസ്സപ്പെട്ടു. ഇതേത്തുടർന്ന് പ്രമുഖ കന്പനികളുടെ സെർവറുകൾ തകരാറിലായി. എന്നാൽ ഇതേസംബന്ധിച്ച് ഔദോഗിക സ്ഥിരീകരണമില്ല. ജുഫൈർ, മഹൂസ്, എന്നിവിടങ്ങളിലെ വീടുകൾ, കന്പനികൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്റെനെറ്റ് സർവീസുകൾ തടസ്സപ്പെട്ടു. ബാറ്റൽകോ അധികൃതർ സംഭവത്തേപ്പറ്റി പ്രതികരിച്ചിട്ടില്ല.
Next Post