കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ : കൊല്ലം പത്തനാപുരം സ്വദേശി ചെട്ടിയേരത്ത് കിഴക്കേതിൽ സക്കറിയ സാമുവൽ ബഹ്റൈനിൽ നിര്യാതനായി. ഈസ്റ്റ് റിഫയിലെ വസതിയിൽ വെച്ചായിരുന്നു മരണം. 44 വയസായിരുന്നു. ഗൾഫ് മാർക്കറ്റിങ്ങിൽ ഫോർമാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ഏഴ് വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. മൃതദേഹം വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തെക്കുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ: എലിസബത്ത്, മക്കൾ: അലൻ, അഖിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed