വൈ­ഷ്ണവ്, യുംന എത്തി­ : മോ­ഡേൺ എക്സ്ചേ­ഞ്ച് സംഗീ­ത നി­ശ ഇന്ന്­ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ


മനാമ : സീ ടി.വി സരിഗമ  റിയാലിറ്റി ഷോ പരിപാടിയിലൂടെ ശ്രദ്ധേയരായ മലയാളി വൈഷ്ണവും യുംനാ അജിനും ബഹ്‌റൈനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ മോഡേൺ എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയിൽ സംബന്ധിക്കുന്നതിനായി ഇന്നലെ രാവിലെയോട് കൂടി വൈഷ്ണവും, ഉച്ചയോട് കൂടി യുംനാ അജിനും ബഹ്റൈനിൽ എത്തിച്ചേർന്നു. ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഇന്നാണ് പരിപാടി നടക്കുക. 

മോഡേൺ എക്‌സ്‌ചേഞ്ചിലൂടെ പണമയക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ പരിപാടി സൗജന്യമായി കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്കും പ്രവേശന പാസുകൾ അനുവദിക്കും. ആദ്യം എത്തുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് വേദിയിൽ സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാർക്കും ഏറ്റവും അടുത്തിരുന്ന്കൊണ്ട് ഈ സംഗീത പരിപാടി അനുഭവിച്ചറിയാം. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വൈഷ്ണവും യുംനയും ഈ പരിപാടിയിൽ ബോളിവുഡിലെ പ്രമുഖർ ഉൾപ്പെട്ട ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ഗാനങ്ങൾ അവതരിപ്പിക്കും. മോഡേൺ എക്സ്ചേഞ്ച് ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് അവർക്കായി ഇത്രയും വലിയ ഒരു സംഗീത നിശ  സംഘടിപ്പിക്കുന്നതെന്ന് ജനറൽ മാനേജർ എം.പി രാജേഷ് പറഞ്ഞു. കോൺവെക്സ് ആണ് പരിപാടിയുടെ ഈവന്റ് കോ-ഓർഡിനേറ്റർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed