ഐ ലവ് ബഹ്‌റൈൻ ശ്രദ്ധേ­യമാ­യി­


മനാമ : ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഐ ലവ് ബഹ്‌റൈൻ ഡിസ്പ്ലേ ശ്രദ്ധേയമായി. ചുവപ്പും വെള്ളയും അണിഞ്ഞ വിദ്യാർത്ഥികൾ ബഹ്‌റൈൻ പതാകയുടെ രൂപത്തിൽ അടുത്തടുത്തായി അണിനിരന്നു കൊണ്ടാണ് ഈ ഡിസ്പ്ലേ അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഡിസ്പ്ലേ ഇത് തന്നെയാണെന്ന് കരുതുന്നതായി ഇന്ത്യൻ സ്‌കൂൾ ഭാരവാഹികൾ പറഞ്ഞു. എൽകെജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള 4325 വിദ്യാർത്ഥികളാണ് ഡിസ്പ്ലേയിൽ സംബന്ധിച്ചത്. ഖുർആൻ പാരായണത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈൻ ദേശീയഗാനാലാപനം, മറ്റ് ദേശഭക്തി പരിപാടികളും നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed