ദേ­ശീ­യ ദി­നം : അണിഞ്ഞൊരുങ്ങി ബഹ്‌റൈൻ


മനാമ : ബഹ്‌റൈൻ ദേശീയദിന ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങവെ രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് പ്രവാസികളും. വിവിധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് രാജ്യത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ ആഘോഷിക്കുന്നത്. ഭരണാധികാരികൾക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഫ്ളക്സുകളും കൊടി തോരണങ്ങളും എങ്ങും നിരന്നു കഴിഞ്ഞു. ബഹ്‌റൈനിലെ പ്രധാന സംഘടനകൾ എല്ലാം തന്നെ വിവിധ േസ്റ്റജ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം രാജഭരണാധികാരികളുടെ കൂറ്റൻ കൊളാഷ് നിർമ്മിക്കാനുള്ള പ്രവർത്തനത്തിലാണ്. ഡിസംബർ 16ന് ശനിയാഴ്ച രാത്രി 7.30ന് സമാജം കലാവിഭാഗം നേതൃത്വം നൽ‍കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്്വാരി കണ്ണൻ അവതരിപ്പിക്കുന്ന ഹുല ഹൂഡ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറും. സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും നടക്കും.

ബഹ്‌റൈൻ‍ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈൻ‍ ദേശീയ ദിനാഘോഷ പരിപാടിയിൽ മുൻ‍ മുഖ്യമന്ത്രിയും മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവുമായ ഉമ്മൻ‍ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബർ 21 ന് വൈകീട്ട് ഏഴുമണിക്കു ബഹ്‌റൈൻ‍ കേരളീയ സമാജത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക.

ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന പേരിൽ രണ്ട് രക്തദാന ക്യാന്പുകളോട് കൂടിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ 23−ാമത് രക്തദാന ക്യാന്പ് ബഹ്‌റൈൻ‍ ബി.ഡി.എഫ് ഹോസ്പിറ്റലിലും 24−ാമത് രക്തദാന ക്യാന്പ് ഇന്ന് തന്നെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ മനാമ സൽ‍മാനിയ മെഡിക്കൽ‍ സെന്ററിലും വെച്ച് നടക്കും. കൂടാതെ ഡിസംബർ 16ന് വൈകീട്ട് ഇസാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന 'ഇശൽ രാവ്' എന്ന സംഗീത പരിപാടിയും കെഎംസിസി സംഘടിപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed