മെഡിക്കൽ സിറ്റിയുടെ നിർമ്മാണം 2018ൽ ആരംഭിക്കും
മനാമ : കിങ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2018ന്റെ ആദ്യപാദത്തിൽ ആരംഭിക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്നലെ വ്യക്തമാക്കി. 300 കിടക്കകൾ, റിസേർച്ച് സെന്റർ, കോൺഫറൻസ് സെന്റർ, ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമുള്ള പാർപ്പിട സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അറേബ്യൻ ഗൾഫ് സർവ്വകലാശാല ഡെപ്യൂട്ടി പ്രസിഡണ്ട് ഖാലിദ് തബാര അറിയിച്ചു. രണ്ടാമത് ഗൾഫ് മെഡിക്കൽ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

