ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ ബാക്ഗ്രൗണ്ട് മാറ്റിയതായി ആരോപണം
മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പി.പി.എ അംഗങ്ങളുടെ ബാലറ്റ് പേപ്പറിൽ നൽകിയിരുന്ന ഫോട്ടോകളുടെ ബാക്ഗ്രൗണ്ട് ഒരേ തരത്തിൽ നീല നിറമാക്കിയത് തെറ്റായ നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ഇത് സ്ഥാനാർത്ഥികളെ അറിയാത്ത രക്ഷിതാക്കൾക്ക് തിരിച്ചറിയാനാണെന്നും ഇവർ ആരോപിച്ചു.
അതേസമയം ബാലറ്റ് പേപ്പറിൽ നൽകാനായി എല്ലാവരോടും കളർ ഫോട്ടോ നൽകാനാണ് ആവശ്യപ്പെട്ടതെന്നും ബാക് ഗ്രൗണ്ട് ഏത് കളർ വേണമെന്നുള്ള കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ലെന്നും പി.പി.എയുടെ മാത്രമല്ല മറ്റൊരു പാനലായ ഐ.പി.എൽ വിഭാഗത്തിന്റെ സ്ഥാനാർത്ഥികളുടെയും ബാക് ഗ്രൗണ്ട് നീല കളറിലുള്ളതാണെന്നും തിരഞ്ഞടുപ്പിന്റെ മുഖ്യ ചുമതലയുള്ള ഓഫീസർ ലെനി പി. അറിയിച്ചു.
സ്ഥാനാർത്ഥികൾ നൽകിയ ഫോട്ടോ തന്നെയാണ് ബാലറ്റ് പേപ്പറിൽ പതിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

